ഓപ്പറേഷന്‍ പി ഹണ്ട്: 41പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഐ ടി വിദഗ്ധരും

തിരുവനന്തപുരം: ഓപ്പറേഷന്‍ പി.ഹണ്ടില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 41 പേരെ അറസ്റ്റ് ചെയ്തു.കേരളത്തിലെമ്പാടുമായി 326 ഓളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളം കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്.

കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകളും ചിത്രങ്ങളും റെയ്ഡില്‍ കണ്ടെടുത്തു. പിടിയിലായവരിലേറെയും ഐടി വിദഗ്ദര്‍. നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന് വേണ്ടി എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ടില്‍ നടത്തിയത്.

326 ഓളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല്‍പത്തി ഒന്ന് പേരെ പിടികൂടി. 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തു. ഒക്ടോബര്‍ 4 ന് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

41 പേരെ അറസ്റ്റ് ചെയ്തതില്‍ ഭൂരിഭാഗവും ഐടി വിദഗ്ധരാണ്, കോവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് കണ്ടെത്തിയതെന്നും മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

കോവിഡ് കാലത്ത് കുട്ടികളെ പോലെ മുതില്‍ന്നവരേയും വീടിനുള്ളില്‍ കഴിയാന്‍ ഇടയാക്കിയതിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ടെലഗ്രാം വാട്സ്ആപ് തുടങ്ങിയ ചാറ്റിങ്ങ് ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളായ ചക്ക, ബിഗ്മെലോണ്‍, ഉപ്പും മുളകം, ഗോള്‍ഡ് ഗാര്‍ഡന്‍, ദേവത, ഇന്‍സെസ്റ്റ് ലവേഴ്സ്, അമ്മായി, അയല്‍ക്കരി, പൂതുമ്പികള്‍, റോളപ്ലേ സുഖവാസം, കൊറോണ, തുടങ്ങിടവ ഗ്രൂപ്പുകളില്‍ ആണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News