ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ വിശദീകരണം തേടി മന്ത്രി എ കെ ബാലന്‍

കേരള  സംഗീത നാടക അക്കാദമിയുടെ ‘സര്‍ഗഭൂമിക’ പരിപാടിയില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയോട് വിശദീകരണം ചോദിച്ച്, പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി എ കെ ബാലൻ.

കോവിഡ് -19  കാരണം കലാ അവതരണം നടത്താന്‍ അവസരങ്ങള്‍ ഇല്ലാതായ കലാകാര്‍ക്കും കലാകാരികള്‍ക്കും അതിനു അവസരം നല്‍കാനും  ചെറുതായെങ്കിലും സാമ്പത്തികസഹായം നല്‍കാനും ലക്ഷ്യമിട്ടാണ് കേരള സംഗീത നാടക അക്കാദമി ‘സര്‍ഗഭൂമിക’ പരിപാടി നടത്തുന്നത്.

രാമകൃഷ്ണന്‍ ക‍ഴിഞ്ഞ മാസം 28ന്  അക്കാദമിയില്‍   അപേക്ഷ സമര്‍പ്പിച്ചിരുന്നു.  നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന  കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here