‘എന്റെ കെഎസ്ആര്‍ടിസി’ ആപ്പ് നാളെ മുതല്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരാണ് ഏറിയ യാത്രക്കാരും.  ഇപ്പോള്‍  ഇതാ കെഎസ്ആര്‍ടിസിയ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മൊബൈല്‍ ആപ്പ് ഉണ്ടായിരിക്കുകയാണ്‘എന്റെ കെഎസ്ആര്‍ടിസി'(Ente KSRTC) എന്ന പേരിലാണു റിസര്‍വേഷന്‍ ആപ്പ് പുറത്തിറങ്ങുന്നത്. ആന്‍ഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് ‘അഭി ബസു’മായി ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് നാളെ രാവിലെ 10.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കുകയാണ്.കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. എല്ലാവിധ ആധുനിക പേയ്‌മെന്റ് സംവിധാനങ്ങളുമുള്ള ആപ്പിന്റെ ഉപയോഗം സൗകര്യപ്രദവും ലളിതമാവുമാണെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്.കെഎസ്ആര്‍ടിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഹൈദരാബാദ് കേന്ദ്രമായുള്ള ‘അഭി ബസ്’ എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ സംവിധാനത്തിന്റെ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപമാണ് തയാറാക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു. ലോഗിന്‍ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ഇതുകൂടാതെ പിഎന്‍ആര്‍ എന്‍ക്വയറി, ടിക്കറ്റ് കാന്‍സലേഷന്‍ സൗകര്യങ്ങളുമുണ്ട്.

‘എന്റെ കെഎസ്ആര്‍ടിസി’ റിസര്‍വേഷന്‍ ആപ്പിനൊപ്പം ‘കെഎസ്ആര്‍ടിസി ജനത സര്‍വീസ്’, ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ എന്നിവയുടെ ലോഗോയും നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

‘അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി’ (യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കുന്നത്) സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചിരുന്നു. വന്‍ ജനപ്രീതി നേടിയ ഈ സര്‍വീസാണ് ‘ജനത സര്‍വീസ്’ എന്ന പേരിലേക്കു മാറുന്നത്.

അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസിന് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി കെഎസ്ആര്‍ടിസി പേര് ക്ഷണിച്ചിരുന്നു. ആയിരത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ ‘കെഎസ്ആര്‍ടിസി ജനത സര്‍വീസ്’ എന്ന പേരായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ പേര് നല്‍കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel