ചീരുവിന്റെ കുഞ്ഞിനെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ മേഘ്‌ന; കാണാം വീഡിയോ

ഉള്ളു നിറയെ സങ്കടത്തോടെ ആണെങ്കിലും ചീരുവിന്റെ കുഞ്ഞിനെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മേഘ്‌ന. ഇങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത് ഈ വര്‍ഷം ജൂലൈയിലാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്കവെയായിരുന്നു ചിരുവിന്റെ വിയോഗം. ചിരുവിന്റെ ജീവിത പങ്കാളിയും അഭിനേത്രിയുമായിരുന്ന മേഘ്‌ന രാജ് ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം.

ഇതിനിടെ അടുത്തിടെ മേഘ്‌ന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തകളാണെന്ന് മേഘ്‌ന അറിയിക്കുകയും ചെയ്തു

തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ്‌ന ഇപ്പോള്‍. ഇതിനിടെ നടന്ന ഒരു ചടങ്ങിന്റെ ചിത്രമാണ് മേഘ്‌ന ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്‌ന ചേര്‍ത്തിരിക്കുന്നു.

”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എല്ലായ്‌പ്പോഴും എന്നത്തേക്കും,” മേഘ്‌ന കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News