തൊട്ടു… തൊട്ടില്ല… അബദ്ധം മനസിലായ കോഹ്ലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിന്‍

കൊവിഡ് വ്യാപനം പൂര്‍ണമായും മാറിനില്‍ക്കാത്തതിനാല്‍ തന്നെ ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഐപിഎല്‍ മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ ചിലശീലങ്ങളൊക്കെ കളിക്കാര്‍ക്ക് കളിക്കളത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തേണ്ടിവരും.

അത്തരത്തില്‍ അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അബദ്ധത്തില്‍ ലംഘിക്കുകയും അബദ്ധം മനസിലാക്കിയപ്പോള്‍ പെട്ടന്ന് പിന്‍തിരിയുകയും ചെയ്യുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.

ഫീൽഡിൽ കളിക്കാർ പന്തിൽ ഉമിനീര് പുരട്ടരുതെന്ന് കർശന നിയമമുണ്ട്. രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ ഈ നിയമം അബദ്ധത്തിൽ ലംഘിച്ചിരുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിലായിരുന്നു ഉത്തപ്പ ഈ നിയമം ലംഘിച്ചത്. ഇപ്പോഴിതാ ആർസിബി നായകൻ വിരാട് കോലി പന്തിൽ ഉമിനീര് പുരട്ടാൻ തുടങ്ങി, പെട്ടെന്ന് അബദ്ധം പിണഞ്ഞത് മനസ്സിലാക്കി കൈ പിൻവലിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സംഭവം.

നവദീപ് സെയ്നിയുടെ പന്ത് ഡ്രൈവ് ചെയ്ത പൃഥ്വി ഷായുടെ ഷോട്ട് കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലിയുടെ കയ്യിലേക്ക്. പന്ത് കയ്യിലെടുത്ത് ബോളർക്ക് എറിഞ്ഞ് കൊടുക്കുന്നതിന് മുൻപാണ് കോലിക്ക് അബദ്ധം സംഭവിച്ചത്. ഏതായാലും തൊട്ടടുത്ത സെക്കൻറിൽ തന്നെ കോലി ആ ശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞു.

വിരാട് കോലിയുടെ ഈ സമയത്തെ മുഖഭാവം വിലമതിക്കാനാവാത്തത് ആയിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചു. ട്വിറ്ററിലാണ് സച്ചിൻെറ പ്രതികരണം. പ്രൃഥ്വി ഷായുടെ ഷോട്ടിനെയും സച്ചിൻ അഭിനന്ദിച്ചു. അതിന് ശേഷമാണ് കോലിയുടെ മുഖഭാവത്തെപ്പറ്റി സച്ചിൻ പറഞ്ഞത്. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here