തൃശൂര്‍ പുതുശേരിയില്‍ സംഘപരിവാര്‍ സംഘം ആസൂത്രിതമായി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം.
ബ്രാഞ്ച് തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനാണ് സിപിഐഎം ആഹ്വാനം ചെയ്തത്. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കാതെ പതാകയും പ്ലക്കാര്‍ഡുകളുമുപയോഗിച്ച് ആര്‍എസ്എസ്-ബിജെപി, കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് സിപിഐഎം തീരുമാനം.
സനൂപിന്റെ മൃതദേഹം തൃശൂര്‍ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സനൂപിന്റെ അപകടമറിഞ്ഞപ്പോള്‍ മുതല്‍ ഈറനണിഞ്ഞ ആ നാടിന്റെ മിഴികള്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല.
പുതുശേരിക്ക് സനൂപ് എത്ര പ്രിയപ്പെട്ടവനായിരുന്നുവെന്നത് അവനെ അവസാനമായൊരുനോക്ക് കാണാന്‍ ഇടറുന്ന കണ്ഡങ്ങളോട് തങ്ങളുടെ കൊച്ചനിയന് പ്രിയപ്പെട്ട മകന് സ്‌നേഹനിധിയായ സഹോദരന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വഴിനീളെ തടിച്ചുകൂടിയ ആബാലവൃദ്ധം ജനത നമ്മളോട് പറയുന്നുണ്ട്.
കൊലപാതകത്തില്‍ പ്രതികളെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒന്നിച്ചാണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത് അതുകൊണ്ടുതന്നെ പ്രതികള്‍ ഒരേ സ്ഥലത്ത് തന്നെയായിരിക്കും ഒളിവില്‍ കഴിയുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്നും അന്വേഷണ സംഘം പ്രതികരിച്ചു
Get real time update about this post categories directly on your device, subscribe now.