“എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല: നവ്യാ നായര്‍

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടെവിയോഗം. ഇപ്പോൾ അദ്ദേഹത്തിന്റെ പത്നിയും നടിയുമായി മേഘ്ന രാജ് പങ്കുവച്ച ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മേഘ്നയുടെ ബേബിഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണിവ. ഈ ചിത്രങ്ങളും ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്നാണ് നടി നവ്യ നായർ പറയുന്നത്. സോഷ്യൽ മീഡിയയിലാണ് നവ്യ ഇക്കാര്യം പറഞ്ഞത്.

“എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ,” എന്നാണ് നവ്യ കുറിച്ചത്.

Navya Nair, chiranjeevi sarja, meghna raj, film news, sandalwood news, cinema news, entertainment, entertainment news, movie news, film news malayalam, malayalam actors, kananda actors, south film news, സിനിമ വാർത്ത, സിനിമാ വാർത്ത, ഫിലിം ന്യൂസ്, മേഘ്ന രാജ്, മേഖ്ന രാജ്, മേഘ്ന, മേഖ്ന, ചിരഞ്ജീവി, ചിരു, chiru meghna, ie malayalam

ഈ വർഷം ജൂലൈയിലാണ് ചിരഞ്ജീവി മരിച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്കവെയായിരുന്നു ചിരുവിന്റെ വിയോഗം. ചിരുവിന്റെ ജീവിത പങ്കാളിയും അഭിനേത്രിയുമായിരുന്ന മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം.

ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോളായിരുന്നു വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ മേഘ്നരാജ് പങ്കുവച്ചത്.

“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.

നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും.

നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു മേഘ്നയുടെ കുറിപ്പ്. ഈ വാക്കുകളാണ് തന്നെ കരയിച്ചതെന്ന് നവ്യ പറയുന്നു.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here