വൈകിയാണെങ്കിലും നല്ലത്; പക്ഷെ, “സ്ത്രീകൾ” എന്നതിന് പകരം “വ്യക്തികൾ” എന്ന് പറയുമ്പോഴാണ് നിയമനിർമ്മാണം സാർവ്വജനികവും സമത്വപൂർണ്ണവും ആവുന്നത്: മുരളി ഗോപി

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണ പരാതികളിൽ കേസെടുക്കുന്നത് വൈകിപ്പിച്ചാൽ കർശന നടപടിയെന്ന മുന്നറിയിപ്പുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക‍ഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ മുന്നറിയിപ്പിനോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മുരളി ഗോപി.

വൈകിയാണെങ്കിലും നല്ലത്. ലിംഗനീതി നിർബന്ധവും അനിവാര്യവും എന്നതും നേര്. പക്ഷെ, “സ്ത്രീകൾ” എന്നതിന് പകരം “വ്യക്തികൾ” എന്ന് പറയുമ്പോഴാണ് നിയമനിർമ്മാണം സാർവ്വജനികവും സമത്വപൂർണ്ണവും ആവുന്നത്.

എന്നാണ് മുരളി ഗോപിയുടെ പ്രതികരണം. ബെഹ്റയുടെ നിര്‍ദേശം വാര്‍ത്തയായി നല്‍കിയ പത്ര കട്ടിങ് കൂടെ ചേര്‍ത്താണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

https://www.facebook.com/murali.gopy/posts/2789264951317629

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here