തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘപരിവാര്‍ ക്രിമിനലുകളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രതികളെ കുറിച്ചും കൊലപാതകത്തെ കുറിച്ചു നിര്‍ണായകമായി വിവരങ്ങള്‍ അറിയാമെന്ന ധാരണയിലാണ് പൊലീസ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായവരെ കുറിച്ചും അറസ്റ്റിലായവരില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് പ1ലീസ് കരുതുന്നത്. അതേസമയം കേസിലെ മുഖ്യപ്രതി നന്ദനായി പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സനൂപിന്റെ മരണത്തിനിടയാവുന്ന രീതിയില്‍ സനൂപിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് നന്ദനാണെന്ന് സനൂപിനൊപ്പം ആക്രമണത്തില്‍ പരുക്കേറ്റ പ്രതികള്‍ പൊലീസിനെ മൊഴിനല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.