അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം ട്രംപ് പഴയ നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. വൈറ്റ് ഹൗസില്‍ എത്തിയതിന് പിന്നാലെ സുരക്ഷാ മാസ്‌ക് ഊരിമാറ്റിയാണ് ട്രംപ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.
വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ആശുപത്രിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കെത്തിയ ട്രംപ് വൈറ്റ് ഹൗസിന്‍റെ പടികള്‍ കയറവെ മാസ്‌ക് ഊരിമാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈകാണിച്ച ട്രംപ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയത്. ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന വിവരങ്ങളും പുറത്ത് വന്നത്.
തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ 20 വര്‍ഷം ചെറുപ്പമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞിരുന്നു. എന്നാല്‍ ഉടന്‍ തന്നെ താന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് മടങ്ങിയെത്തുമെന്നാണ് ട്രംപിന്‍റെ പ്രതികരണം.
Get real time update about this post categories directly on your device, subscribe now.