കാസര്‍ഗോഡ് ജില്ലയില്‍ കലക്ടറുടെ വസതിക്ക് സമീപത്ത് വന്‍ ചന്ദനവേട്ട; രണ്ടരക്കോടിയോളം വിലവരുന്ന ചന്ദനം പിടികൂടിയത് കലക്ടറുടെ നേതൃത്വത്തില്‍

കാസർഗോഡ് ജില്ലയില്‍ വന്‍ ചന്ദന വേട്ട ജില്ലാ കലക്ടറുടെ ഓഫിസിന് സമീപത്തെ വീട്ടിൽനിന്നാണ് ചന്ദനത്തടികള്‍ പിടികൂടിയത്. ഒരു ടണ്ണിലധികം വരുന്ന ചന്ദനശേഖരം കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇതിനു രണ്ടര കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.

ലോറിയിൽ സിമന്റാണെന്ന വ്യാജേനെ പുലര്‍ച്ചെ നാലുമണിക്കാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്‌. കലക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ടതിനെത്തുടർന്ന് പോയി നോക്കിയതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ചന്ദനത്തടികൾ.

ചന്ദനം പിടികൂടിയ വീടിനു സമീപത്തു തന്നെയാണ് കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News