ഇന്ന് ലോക സെറിബ്രൽ പാൾസി ദിനം: സെറിബ്രൽ പാൾസിയെ സമർത്ഥമായി അതിജീവിച്ച് ഡോ. ശ്യാമപ്രസാദ്   

സെറിബ്രൽ പാൾസി എന്ന ശാരീരിക അവസ്ഥയെ അതിജീവിച്ചവരെ പറ്റിയുള്ള വാർത്തകൾ നമ്മൾ ആവേശത്തോടെയും അത്ഭുദത്തോടെയും ആണ് കേൾക്കാറുള്ളത്   . എന്നാൽ നമ്മൾ അറിയാത്ത ഒരുപാട് പേർ ,ഒരുപാട് കുട്ടികൾ ഏതൊക്കെയോ  തുറക്കാത്ത മുറികളിൽ , പുറം ലോകത്തെ അറിയാതെ , കൃത്യമായ വിദ്യാഭ്യാസമോ ചികിത്സയോ ലഭിക്കാതെ ജീവിക്കുന്നുണ്ട്. അവർക്കുവേണ്ടിയാകട്ടെ ഈ  ലോക സെറിബ്രൽ പാൾസി ദിവസം

സെറിബ്രൽ  പാൾസിയെ സമർത്ഥമായി അതിജീവിച്ച,ഭിന്നശേഷിക്കാർക്കെല്ലാം പ്രചോദനമായ ഡോ .ശ്യാമപ്രസാദ്  കണ്ണൂരിലേ അധ്യാപകരുടെ മൂത്ത മകൻ .കുഞ്ഞിന് മൂന്നു മാസം ആയപ്പോൾ രോഗം തിരിച്ചറിഞ്ഞു . പൂർണ്ണമായും വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചു .മരുന്നുകളും ഫിസിയോതെറാപ്പിയും കുറച്ചു ഫലം കണ്ടു തുടങ്ങി . മകനെ സ്പെഷ്യൽ സ്‌കൂളിൽ ചേർക്കാതെ പൊതു വിദ്യാലയത്തിൽ പഠിപ്പിച്ചു. മറ്റു രണ്ടു മക്കളെ പോലെ തന്നെയാണീ മകനും എന്നവർ അവനെ പഠിപ്പിച്ചു .കൂടുതലായും കുരവയും ഒന്നുമില്ല എന്ന് സ്വയം ബോധ്യപ്പെടുത്തി.
നാട്ടുകാരുടെയും ബന്ധുക്കളുടെയും തുറിച്ചുനോട്ടങ്ങളെ അവഗണിക്കാൻ മാതാപിതാക്കൾക്കൊപ്പം ശ്യാം പഠിച്ചു . ബന്ധുക്കളുടെ വീടുകളിലും കല്യാണ  സ്ഥലങ്ങളിലും ഉണ്ടാകുന്ന കളിയാക്കലുകൾ ,അവഗണനകൾ  എല്ലാത്തിനെയും നര്മബോധത്തോടെ കണ്ടു .എന്റെ കുഴപ്പമല്ല  അത് അവരുടെ കുറവാണെന്നു മനസിനെ പഠിപ്പിച്ചു .
കൈയിൽ റബര് കെട്ടിവെച്ചു എഴുതാൻ ശീലിച്ചു . എന്നും ക്‌ളാസ്സിലെ ഒന്നാമനായി .ഒരുപാട് വായിച്ചു ,സിനിമ കണ്ടു ,ഒറ്റയ്ക്ക് യാത്ര ചെയ്തുകണ്ണൂർ സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം ,ഡോക്ടറേറ്റ് ,പോസ്റ്റ് ഡോക്ടറേറ്റ്  നേടി .ജെര്മനിയടക്കം പല രാജ്യങ്ങളിലുമായി പതിമൂന്നോളം  ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തു ,പ്രബന്ധം അവതരിപ്പിച്ചു .ഇപ്പോൾ കാസർഗോഡ് കേന്ദ്രീയ സർവകലാശാല അധ്യാപകൻ സംസാരിക്കുന്നതു കുറച്ചു അവ്യക്തമായി തോന്നുമെങ്കിലും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകൻ . നടക്കുന്നത്തിലും കൈകളുടെ ചലനത്തിലും ബുദ്ധിമുട്ടുണ്ടെങ്കിലും ഇന്നേ വരെ വീൽ ചെയറിനെ ആശ്രയിച്ചിട്ടില്ല.
കഴിഞ്ഞ വര്ഷം കൃഷ്ണ എന്ന പെൺകുട്ടി ജീവിത സഖിയായി കൂട്ടിനെത്തി. അഭിമാനത്തോടെ സന്തോഷത്തോടെയുള്ള കൃഷ്ണയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ് നിറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News