നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; ബിജെപി ഐടി സെൽ നേതാവ് പൊലീസ് പിടിയിൽ

ആലത്തൂർ: നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ ടി സെൽ നേതാവ് പൊലീസ് പിടിയിൽ.

ബി.ജെ.പി ആലത്തൂർ മണ്ഡലം ഐ ടി സെൽ കോ ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) ന ആലത്തൂർ സി.ഐ ബോബിൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്.

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയത്.

ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.ഐ ടി ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു.

ഗ്രേഡ് എസ്.ഐ റഹിമാൻ, എ.എസ്.ഐ ബാബു പോോൾ,ഡബ്ല്യു.സി.പി.ഒ സുജിഷ, സൈബർ സെൽ ഉദ്യോഗസ്ഥൻ അനൂപ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here