യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കി കെഎസ്ആർടിസി മൊബൈൽ റിസർവേഷൻ ആപ്പ് പ്രവർത്തന സജ്ജമായി

യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് പ്രവർത്തന സജ്ജമായി. എന്‍റെ കെ.എസ്.ആർ.ടി.സി എന്ന ആപ്പ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.

ഏത് പ്രതിസന്ധി കാലത്തും സർക്കാർ കെ എസ് ആർ ടി സിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ എസ് ആർ ടി സിയുടെ ജനതാ സർവീസ്, ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നതും.

പക്ഷെ ഇതുവരെ കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ല എന്ന വലിയ പോരായ്മയാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്. കൊവിഡ് കാലം ഏൽപ്പിച്ച വരുമാന തകർച്ച മറികടക്കാൻ നിരവധി പദ്ധതികളാണ് കെ എസ് ആർ ടി സി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

പുതിയ ആപ്പ് ജനങ്ങൾക്ക് വലിയ സഹായകരമാകും. പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഏത് പ്രതിസന്ധി കാലത്തും സർക്കാർ കെഎസ്ആർടിസിക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

അഭി ബസുമായി ചേർന്ന് ആൻഡ്രോയ്ഡ് ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് പ്ളേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്മെന്‍റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്. കെ എസ് ആർ ടി സിയുടെ ജനതാ സർവീസ്, ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി ഓൺലൈനായി പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News