ഹാഥ്‌റസ് സംഭവം ഞെട്ടല്‍ ഉളവാക്കുന്നുവെന്ന് സുപ്രീംകോടതി; കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം; തങ്ങളുടെ അധികാരം ഉപയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: ഹാഥ്റാസ്‌ ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രിംകോടതി. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് കോടതി നിർദേശം. പെണ്കുട്ടിയുടെ കുടുംബം അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്നും കോടതി. ഇക്കാര്യങ്ങളിൽ സത്യവാങ്മൂലം നൽകാൻ സമയം അനുകവധിച്ച കോടതി ഒരാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും. അതേസമയം പെണ്കുട്ടിയെ വീണ്ടും അപമാനിച്ചു യുപി സർക്കാർ. പീഡനം നടന്നിട്ടില്ലെന്ന് യുപി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.

ഞെട്ടിൽ ഉണ്ടാക്കുന്നതെന്നും കോടതിക്ക് എങ്ങനെ ഇടപെടണമെന്ന് പരിശോധിക്കുമെന്നാണ് കേസ് പരിഗണിക്കുമ്പോൾ തന്നെ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ടെ വ്യക്തമാക്കിയത്.  പെണ്കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും, കേസിന്റെ വിചാരണ ഉന്നവ് പോലെ ദില്ലിയിലേക്ക് മാറ്റണമെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യം ഉന്നയിച്ചു.

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ എതിർക്കാഞ്ഞ യുപി സർക്കാർ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ടു. സാക്ഷിയെ സംരക്ഷിക്കുന്നതിനുളള പദ്ധതി രേഖാമൂലം അറിയിക്കണമെന്നും, പെണ്കുട്ടിയുടെ കുടുംബം അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും യുപി സർക്കാരിന് സത്യവാങ്മൂലം നൽകാൻ കോടതി ഒരാഴ്ച സമയം അനുവദിച്ചു.

പെണ്കുട്ടിയുടെ കുടുംബം അഭിഭാഷകനെ നിയമിച്ചിട്ടില്ലെങ്കിൽ കോടതി തന്നെ മികച്ച അഭിഭാഷകനെ നിയമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേ സമയം പെണ്കുട്ടിയെ വീണ്ടും അപമാനിച്ചുകൊണ്ട് യുപി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പെണ്കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും കുടുംബവൈരാഗ്യമാണ് കൊലക്ക് കാരണമെന്നുമാണ് യുപി സർക്കാർ വാദം.

പെണ്കുട്ടിക്ക് കഴുത്തിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും യുപി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന് പുറമേ പെണ്കുട്ടിയുടെ മൃതദേഹം രാത്രിയിൽ കത്തിച്ചതിലും യുപി സർക്കാർ ന്യായീകരിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News