കാജള്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ താരം നടി കാജള്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ചാണ് വിവാഹം. നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നു നടി പറഞ്ഞു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും കാജള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം.

‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജള്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്.

മുംബൈ നഗരത്തില്‍ സുമന്‍ അഗര്‍വാളിന്റേയും വിനയ് അഗര്‍വാളിന്റേയും മകളായാണ് കാജള്‍ ജനിച്ചത്. സഹോദരി നിഷ അഗര്‍വാള്‍ തെലുഗു ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News