കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രോട്ടോക്കോള്‍ ലംഘനം; വിസാ ചട്ടങ്ങളും അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ് ചട്ടങ്ങളും ലംഘിച്ചു; പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തും

കേന്ദ്രമന്ത്രി വി മുരളിധരൻ പ്രോട്ടോക്കോൾ ലംഘിച്ച് അബുദാബിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സ്മിത മേനോനെ പങ്കെപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി.

പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി പബ്ലിക്, അംബുജ് ശർമ്മയ്ക്ക് പരാതി കൈമാറി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയാണ് പരിശോധനയ്ക്കായി കൈമാറിയത്.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ അബുദാബി മന്ത്രി തല സമ്മേളനത്തിൽ പി ആർ കമ്പനി മാനേജരും മഹിളാ മോർച്ചാ സംസ്ഥാന സെക്രട്ടറിയുമായ സ്മിതാ നായരെ പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുപ്പിച്ചെന്ന പരാതി കേന്ദ്രസർക്കാർ പരിശോധിക്കുന്നു.

വി മുരളീധരൻ്റെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിലാണ് നടപടി. ഓൺലൈൻ പരാതിയുടെ സ്റ്റാറ്റസിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി പബ്ലിക് അംബുജ് ശർമയ്ക്ക് പരാതി കൈമാറിയതായി വ്യക്തമാക്കുന്നത്.

സ്മിതാ മേനോൻ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാകാശ നിയമപ്രകാരം ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച മറുപടി സലീം മടവൂർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൈവശമുള്ള തെളിവുകൾ അംബുജ് ശർമയ്ക്ക് അയച്ചു നൽകിയെന്ന് സലീം മടവൂർ പറഞ്ഞു.

അബുദാബി മന്ത്രി തല സമ്മേളനത്തിൽ വി മുരളീധരനൊപ്പമുള്ള സ്മിതാ മേനോൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് വിവാദമായിരുന്നു. സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ന്യായീകരണവുമായി വി മുരളീധരൻ രംഗത്ത് വരികയും ചെയ്തു.

വിഷയം ബി ജെ പി ക്കുള്ളിലും കൃഷ്ണദാസ് പക്ഷം ആയുധമാക്കി. പരാതി അന്വേഷിക്കട്ടെ എന്ന എം ടി രമേശിൻ്റെ പ്രതികരണം, മുരളീധരനെതിരെ കൃഷ്ണദാസ് പക്ഷത്തിൻ്റെ നീക്കമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News