
ബിഹാറില്‍ സിപിഐ എം മത്സരിയ്ക്കുന്ന നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിഭുതിപൂരില്‍ നിന്ന് അജയ്‌കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍ നിന്ന് രാജ്മംഗല്‍ പ്രസാദ് മാജിയില്‍ നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അവധേഷ് കുമാറാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപക്ഷം 29 സീറ്റിലാണ് ആകെ മത്സരിക്കുന്നത്. സിപിഐ എം മുൻകൈ എടുത്ത് നടത്തിയ ചർച്ചകളിലാണ് സീറ്റ് ധാരണയായതെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം ഹന്നൻ മൊള്ള പറഞ്ഞു.
സിപിഐ എം – നാല്, സിപിഐ – ആറ്, സിപിഐ എംഎൽ (ലിബറേഷൻ) -19 സീറ്റിൽവീതം മത്സരിക്കും. കഴിഞ്ഞ തവണ വേറിട്ട് മത്സരിച്ച ഇടതുപക്ഷസഖ്യത്തിന് മൂന്ന് സീറ്റിൽ ജയിക്കാനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here