‘ആരുമില്ലാത്തവനല്ല, എല്ലാവരിലുമുള്ളവനായിരുന്നവന്‍…’; സനൂപിന്‍റെ അവസാനയാത്ര ചിത്രങ്ങളിലൂടെ

പുതുശേരിക്ക് പ്രിയപ്പെട്ടവനായിരുന്നു സനൂപ്. അവരുടെ പ്രിയപ്പെട്ട തക്കുടു കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും വിലാപയാത്രയിലെ ആള്‍കൂട്ടം ഒ‍ഴിവാക്കി നിര്‍ത്തിയിട്ടും അവന്‍റെ അമ്മമാരും അനിയത്തിമാരും ആങ്ങളമാരും വ‍ഴി നീളെ കാത്തുനിന്നു. അവസാനമായി ഒരു നോക്കുകാണാന്‍ തിരിച്ചുവരാത്ത അവസാന യാത്രയില്‍ കണ്ണിരില്‍ കുതിര്‍ന്ന കരുതല്‍ കൊണ്ട് അവസാന യാത്ര പറയാന്‍…

വിളിക്കാതെയോടിയെത്തി വീട്ടുവിശേഷങ്ങന്വേഷിക്കാന്‍… വീണുപോകുമെന്ന് തോന്നുമ്പോള്‍ ഓടിച്ചെന്ന് രണ്ടുവാക്ക് സംസാരിക്കാന്‍… അനിയത്തിമാര്‍ക്ക് സ്നേഹ ശാസന നല്‍കാന്‍ ഇനി അവരില്ലെന്നോര്‍ക്കുമ്പോള്‍ ഈറനണിയാത്ത ഒരുമി‍ഴികളുമുണ്ടായിരുന്നില്ല അവനുചുറ്റും

സംഘപരിവാരത്തിന്‍റെ ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങളുടെ അവിടെ കൂടിയ ഓരോ അമ്മമാക്കും നിങ്ങളെന്തിനാണ് ഞങ്ങളുടെ തക്കുടുവിനെ തട്ടിയെടുത്തത്…

വികാര നിര്‍ഭരമായ സനൂപിന്‍റെ അവസാന യാത്ര ചിത്രങ്ങളിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News