അച്ചയുടെ വെസ്പയും ഞാനും; ആന്‍ അഗസ്റ്റിന്‍

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓര്‍മകളാണ് ആന്‍ പങ്കുവച്ചിരിക്കുന്നത്..

തന്റെ കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങളാണ് ആന്‍ പങ്കുവച്ചിരിക്കുന്നത്. ”അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാന്‍ എന്നുമിഷ്ടമായിരുന്നു” എന്ന് ആന്‍ കുറിച്ചു.

‘എല്‍സമ്മയെന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ആന്‍ ബ്രേക്ക് എടുത്തത്. 2015ല്‍ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആന്‍ അഗസ്റ്റിന്‍ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News