വി മുരളീധരന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവം; പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് അണ്ടര്‍ സെക്രട്ടറി അംബുജ് ശര്‍മ്മയ്ക്ക് പരാതി കൈമാറി.

ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയാണ് പരിശോധനയ്ക്കായി കൈമാറിയത്.

കേന്ദ്രസഹമന്ത്രി വി മുരളീധരൻ ചട്ടംലംഘിച്ച്‌ അന്താരാഷ്ട്ര സമ്മേളനത്തിൽ പി ആർ മാനേജരും,മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്മിതാ മോനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ ബിജെപിയിൽ തർക്കം.

സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ബിജെപി നേതാക്കൾ കൂടി നിലപാട് സ്വീകരിച്ചതോടെ വി മുരളീധരൻ പ്രതിരോധത്തിൽ. പാർട്ടിയിൽ പ്രവർത്തന പരിചയമില്ലാത്ത വ്യക്തിയായ സ്മിതാ മോനോൻ എങ്ങനെ മഹിളാ മോർച്ചാ നേതൃസ്ഥാനത്തേക്കെത്തിയെന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായി മാറിക്ക‍ഴിഞ്ഞു.

അബുദാബി മന്ത്രിതല സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അനുമതി നല്കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്‍റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വ്യക്തമാവുന്നു.

മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രി തല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായുളള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാമോനോനെ വി മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News