മലപ്പുറത്ത് 16 കാരനെ പീഡിപ്പിച്ചു: മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം;

മലപ്പുറം:മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തില്‍ ദഫ് മുട്ട് പഠിപ്പിക്കാന്‍ മദ്രസ്സയില്‍ അധ്യാപകരായി വന്ന രണ്ട് പേര്‍ക്ക് എതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ്എടുത്തു.

അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവര്‍ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here