സ്കൂളുകള്‍ തുറക്കാനുള്ള സമയം ആയോ:മുഖ്യമന്ത്രി

കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാജ്യത്തെ അണ്‍ലോക്ക് 5.0 യുമായി ബന്ധപ്പെട്ടുള്ള ഇളവുകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. കേരളത്തില്‍ സ്ക്കൂള്‍ തുറക്കാനുള്ള സാഹചര്യമായിട്ടില്ല.അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. പൂര്‍ണതോതിലുള്ള അടച്ചിടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കുറേക്കൂടി പ്രവര്‍ത്തനങ്ങള്‍ തുറന്ന് വരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച് പോകണമെന്നത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് തന്നെ അണ്‍ലോക്ക് 5.0 ലെ ഇളവുകള്‍ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണതോതില്‍ അനുവദിക്കാനാകില്ല. സ്‌കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല. സ്‌കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News