പരസ്പരം ചുംബിക്കുന്ന പുരുഷ സൈനികരുടെ ചിത്രം; ‘പ്രൗഡ് ബോയ്സ്’ക്യാംപയിന്‍

സ്വവര്‍ഗാനുരാഗത്തോട് കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി അമേരിക്കയില്‍ തുടങ്ങിയിരിക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപയിന്‍ ഇപ്പോള്‍ വലിയ തോതിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ഈ ജനശ്രദ്ധയ്ക്ക് പിന്നില്‍ പ്രത്യേക കാരണവും ഉണ്ട്. ‘പ്രൗഡ് ബോയ്സ്’ എന്ന ഹാഷ്ടാഗിലാണ് സ്വവര്‍ഗാനുരാഗികളായ ജോഡികളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെടുന്നത്.

യുവാക്കള്‍ മാത്രമല്ല, പല പ്രായത്തിലും പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഈ സോഷ്യല്‍ മീഡിയ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായൊരു ചിത്രമായിരുന്നു ‘കനേഡിയന്‍ ആംഡ് ഫോഴ്സസ്’ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചൊരു ചിത്രം.

സ്വവര്‍ഗാനുരാഗികളായ രണ്ട് പുരുഷ സൈനികര്‍ തമ്മില്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘സ്നേഹമാണ് എല്ലാം’ എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം ഏറ്റവും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും, ശരിയുടെ പക്ഷത്തിനായി നടത്തുന്ന പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചിത്രമെന്നുമെല്ലാം നിരവധി പേര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News