കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ.ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം നിഷേധിക്കുന്നത് ഉൾപ്പെടെ സ്‌കൂൾ മാനേജിമെന്റിന്റെ കടുത്ത നടപടികളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കോൺഗ്രസ് നേതാവ് മമ്പറം മാധവൻ മാനേജരായ സ്‌കൂൾ സർക്കാരിന്റെയും ബാലാവകാശ കമ്മീഷന്റെയും നിർദേശങ്ങൾ അവഗണിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

നിർബന്ധിത ഫീസ് പിരിവ് പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ചാണ് സ്‌കൂൾ മാനേജ്മെന്റിന്റെ പകൽ കൊള്ള. സ്‌കൂൾ ഇതുവരെ തുറന്നില്ലെങ്കിലും പുസ്തകങ്ങൾ, ബാഗ്,യൂണിഫോം തുടങ്ങിയവ നിർബന്ധമായും വാങ്ങിപ്പിച്ചു.ക്ലാസ് ഇല്ലെങ്കിലും എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ മുഴുവൻ ഫീസും അടക്കണമെന്നാണ് മാനേജ്മെന്റ് നിർദ്ദേശം.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F767735850730787%2F&show_text=0&width=560″ width=”560″ height=”409″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

ഫീസ് അടക്കാത്തവർക്ക് മാനസിക പീഡനം വേറെ.ഫീസടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കി.ഫീസ് അടച്ചവർക്കും അടക്കാത്തവർക്കും പ്രത്യേകം പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് കുട്ടികൾക്കും മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.സ്‌കൂൾ മാനേജ്മെന്റിന്റെ മനുഷ്യത്വ രഹിതമായ നടപടികൾക്ക് എതിരെയാണ് ഇരുന്നൂറോളം രക്ഷിതാക്കൾ മമ്പറം സീനിയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്.

ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടെങ്കിലും വിട്ടു വീഴ്ചയ്ക്ക് മാനേജ്മെൻ്റ് ഇതുവരെ തയ്യാറായിട്ടില്ല.കോവിഡിന്റെ സാഹചര്യത്തിൽ ഫീസ് പകുതിയായെങ്കിലും കുറയ്ക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കോൺഗ്രസ് നേതാവ് മമ്പറം മാധവൻ മാനേജരായ സ്കൂളിന് എതിരെയാണ് പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News