സംസ്ഥാനത്തെ അഭ്യന്തര ടൂറിസം മേഖല ഈ മാസം തുറക്കും

കൊവിഡ് മഹാമാരിയെത്തുടർന്ന്‌ യാത്രപോകാനാകാതെ മനസ്സ്‌ മടുത്ത സഞ്ചാരികൾ ബാഗ്‌ തയ്യാറാക്കിക്കൊള്ളൂ. ദീർഘനാളായി നിങ്ങൾ പോകാൻ കൊതിച്ച ഹിൽസ്‌റ്റേഷനിലോ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിലോ ഇനി നിങ്ങൾക്ക്‌ പോകാം. സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം പ്രവർത്തനങ്ങൾ ഈ മാസം മൂന്നാംവാരത്തിൽ ആരംഭിക്കും.

ടിക്കറ്റിങ്‌ സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ തുറക്കും. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചുപോലുള്ള ടൂറിസംകേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല.

ആദ്യഘട്ടത്തിൽ പൂർണമായും നിയന്ത്രിത പ്രവർത്തനം ഉറപ്പാക്കാൻ കഴിയുന്ന മേഖലകൾ തുറന്നുനൽകുമെന്ന്‌ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സെപ്‌തംബറിൽത്തന്നെ സഞ്ചാരികളെ സ്വീകരിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ വിനോദസഞ്ചാരമേഖല പൂർണമായും തുറക്കാനാകില്ല.

വിദേശ സഞ്ചാരികളെ എപ്പോൾ സ്വീകരിക്കാനാകുമെന്നതിൽ പൊതുവായ ഒരു ധാരണയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി, ആവശ്യമായ മാറ്റങ്ങളോടെയുള്ള മടങ്ങിവരവാണ്‌ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News