അടിമാലിയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: മൂന്നുപേർ അറസ്റ്റിൽ

ഇടുക്കി അടിമാലിയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോംസ്‌റ്റേ നടത്തിപ്പുകാരനും രണ്ടിടപാടുകാരുമാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. ഹോംസ്‌റ്റേ നടത്തിപ്പുകാരന്റെ സഹായി ഓടി രക്ഷപ്പെട്ടു.

അടിമാലി കൂമ്പന്‍പാറക്കു സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേയിലായിരുന്നു പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് പരിശോധന നടത്തിയത്. വാടകക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോംസ്‌റ്റേ പ്രവര്‍ത്തിച്ചു വന്നിരുന്നത്.

ഹോംസ്‌റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്ന് വിളിക്കുന്ന മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സ്ത്രീകളെ എത്തിച്ച് ആവശ്യക്കാരായ ഇടപാടുകാര്‍ക്ക് നല്‍കിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ 4 സ്ത്രീകള്‍ ഉണ്ടായിരുന്നതായും തുടര്‍നടപടികള്‍ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

ഇവിടെനിന്ന് ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹനങ്ങളും മൊബൈല്‍ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു .ഇടപാടുകരും നടത്തിപ്പുകാരനും തമ്മില്‍ പണമിടപാട് നടത്തിയിരുന്നത് ഓണ്‍ലൈന്‍ രീതിയിലായിരുന്നു. അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News