ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 7.5 കോടി രൂപയുടെ കാത്ത് ലാബും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയും പ്രവർത്തനമാരംഭിച്ചു. ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആശുപത്രിയുടെ വികസനം മുന്‍നിര്‍ത്തികൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിന്‍റെ ഒന്നാം ഘട്ടമായി 143.06 കോടി രൂപക്ക് ഭരണാനുമതിയും ലഭിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികൾ സജ്ജമാക്കിയതിന് പിന്നാലെയാണ് യൂറോളിജി വിഭാഗവും സജ്ജമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഇവിടെ 7.5 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് സ്ഥാപിച്ചത്.

ഇതിനൊപ്പം 4 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയും ഇനി ഇവിടെ സജ്ജം. ജനറല്‍ ആശുപത്രിയുടെ വികസനം മുന്‍നിര്‍ത്തികൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടമായി 143.06 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

പുതിയ സംവിധാനത്തിലൂടെ മെഡിക്കല്‍ കോളേജില്‍ പോകാതെ തന്നെ വിദഗ്ധ ചികിത്സ രോഗികൾക്ക് ലഭ്യമാക്കാന്‍ സാധിക്കും. ടെക്‌നിക്കല്‍ കമ്മറ്റിക്കു ശേഷം സാങ്കേതിക അനുമതിയ്ക്കും സാമ്പത്തികാനുമതിക്കും വേണ്ടി പ്ലാന്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ജനറല്‍ ആശുപത്രിയില്‍ വലിയ മാറ്റമാകും ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel