അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്.
ദുബായിലെ എഎസ്ഡിഎ’എ ബിസിഡബ്ല്യു കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍.
സുരക്ഷിതത്വം, സര്‍ക്കാര്‍ തലത്തിലെ അഴിമതി, വിദ്യാഭ്യാസ അവസരങ്ങള്‍, എന്നിവ ഇവരുടെ ആഗ്രഹത്തിനു പിന്നിലെ പ്രധാന കാരണമാണെന്ന് സര്‍വേയില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി അറബ് യുവത്വത്തിന്റെ രാജ്യം വിടാനുള്ള ആഗ്രഹം കൂട്ടിയതായും സര്‍വേയില്‍ പറയുന്നു.
സര്‍വേ പ്രകാരം പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ലെബനനനാണ്. രാജ്യത്തെ 77 ശതമാനം ചെറുപ്പക്കാരും രാജ്യം വിടുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നാണ് സര്‍വേ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അറബ് രാജ്യം ലിബിയയാണ്. യെമന്‍, ഇറാഖ്, സിറിയ, എന്നീ രാജ്യങ്ങളാണ് പിന്നില്‍.
അതേസമയം, ചില ഗള്‍ഫ് രാജ്യങ്ങളിലെ യുവാക്കള്‍ രാജ്യം വിടാന്‍ കാര്യമായി താല്‍പ്പര്യപ്പെടുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സര്‍വേയില്‍ 46 ശതമാനം യുവാക്കള്‍ തങ്ങള്‍ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തെരഞ്ഞെടുത്തത് യു.എ.ഇയാണ്. എല്ലാവര്‍ക്കും യു.എ.ഇയിലേക്ക് സ്വാഗതമെന്നാണ് ദുബായ് ഭരണാധികാരി ഇതിനോട് പ്രതികരിച്ചത്. തൊട്ടു പിന്നിലുള്ള രാജ്യം യു.എസ് ആണ് (33 %), കാനഡ (27%), യു.കെ (27%), ജര്‍മ്മനി ( 22%) എന്നിവയാണ് പിന്നാലെയുള്ള രാജ്യങ്ങള്‍.

Get real time update about this post categories directly on your device, subscribe now.