സ്വര്‍ണ്ണക്കടത്ത് കേസ്‌; എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ഇന്ന് വാദം ആരംഭിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ഇന്ന് വാദം ആരംഭിക്കും. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് ഡയറി ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതിനാല്‍ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസിലെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോ‍ഴായിരുന്നു എന്‍ഐഎയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി സ്വീകരിച്ച ശേഷവും ഭീകരവാദ സംഘടനക്കുള്ള സാമ്പത്തിക സഹായം എന്ന എഫ്.ഐ.ആറിലെ കുറ്റാരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് കോടതി എന്‍ഐഎയോട് ആവര്‍ത്തിച്ചു.

ഇക്കാര്യങ്ങളില്‍ ഇന്ന് വ്യക്തത വരുത്തുമെന്നായിരുന്നു എ എസ് ജി അറിയിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് വാദം ആരംഭിക്കുക. അതോടൊപ്പം എട്ട് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News