‘ഉറുമി’യുടെ മേക്കിംഗ് വീഡിയോ പങ്കുവച്ച് സന്തോഷ് ശിവന്‍

പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി അതിന്റെ പ്രമേയം കൊണ്ടും ഛായാഗ്രഹണം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ചിത്രം സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ്, ജെനീലിയ ഡിസൂസ, പ്രഭുദേവ, ആര്യ, റോബിന്‍ പ്രാറ്റ്, അലക്‌സ് ഓ’നീല്‍, അമോല്‍ ഗുപ്ത, അന്‍കൂര്‍ ശര്‍മ്മ, നിത്യ മേനോന്‍,ജഗതി ശ്രീകുമാര്‍,വിദ്യാ ബാലന്‍,തബു തുടങ്ങിയ താര നിരയാല്‍ സമ്പന്നവുമായിരുന്നു ചിത്രം.

ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഉറുമിയുടെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ കൂടിയായ സന്തോഷ് ശിവന്‍.

ചിത്രീകരണത്തിനിടയിലെ നര്‍മ്മ മുഹൂര്‍ത്തങ്ങളും മേക്കിംഗ് വീഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News