പ്രായം ഒന്നിനുമൊരു തടസ്സമല്ല: ലിസി

മലയാളിക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ലിസി. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിനില്‍ക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ ലിസി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ലിസി..

കളരി അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളാണ്് ലിസി പങ്കുവച്ചിരിക്കുന്നത്.

”മഹത്തായൊരു കലയാണ് കളരി. ചിത്രങ്ങളില്‍ നിങ്ങള്‍ കാണും പോലെ, പ്രായം ഒന്നിനുമൊരു തടസ്സമല്ല. എന്നെ പോലെ നിങ്ങളും വളരെ കുറച്ചുമാത്രമാണ് പഠിച്ചതെങ്കിലും, ശരീരത്തെയും മനസ്സിനെയും സ്വാസ്ഥ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന അത്ഭുതകരമായൊരു ഫിറ്റ്‌നസ് രീതി കൂടിയാണത്. ചുവടുകളുടെയും വടിവിന്റെയും കോമ്പിനേഷനിലുള്ള സ്റ്റെപ്പുകളാണ് കളരിയുടേത്. ചിത്രത്തില്‍ എന്റെ കൂടെയുള്ളത് കളരി റാണിയും ലക്ഷ്മണ്‍ ഗുരുജിയും. കുട്ടിയായിരുന്നപ്പോഴോ കൗമാരക്കാലത്തോ കളരി പഠിക്കാന്‍ കഴിയാതെ പോയതില്‍ എനിക്ക് നഷ്ടബോധം തോന്നുന്നു. നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നു തന്നെ കളരിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യകരമായ ഗുണങ്ങളും അച്ചടക്കവും പ്രധാനം ചെയ്യുന്നതിനൊപ്പം നമ്മുടെ പെണ്‍മക്കള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ഉപകരിക്കും,” ലിസി കുറിക്കുന്നു.

Kalari is a great art to learn. As you can see from the picture, Age is not a barrier. Even if you learn very little…

Posted by Lissy Lakshmi on Tuesday, 6 October 2020

2015 ല്‍ ലിസി കളരി പഠിച്ചു തുടങ്ങിയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Posted by Lissy Lakshmi on Wednesday, 22 April 2015

Posted by Lissy Lakshmi on Wednesday, 22 April 2015

ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ലിസി യോഗ ചെയ്യുന്നതിന്റെയും വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.

International Yoga Day!!!
Every day is a great day for yoga!!

Posted by Lissy Lakshmi on Saturday, 20 June 2020

Dear Friends.
In this difficult time, Its important to stay calm and healthy. Our leaders are faced with an impossible…

Posted by Lissy Lakshmi on Wednesday, 1 April 2020

All that we are is the result of what we have thought. The mind is everything. What we think we become.

Good day everyone.

Posted by Lissy Lakshmi on Thursday, 26 October 2017

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹശേഷമാണ് ലിസി സിനിമ വിട്ടത്. കൈനിറയേ അവസരങ്ങളുണ്ടായിരുന്ന കാലത്തായിരുന്നു അത്തരമൊരു തീരുമാനം . 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. ഇപ്പോള്‍ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ് ലിസി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News