#KairaliNewsExclusive കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു; പിആര്‍ ഏജന്റിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; മുന്‍ അംബാസിഡര്‍ കെപി ഫാബിയാന്‍

സ്മിത മേനോനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദങ്ങൾ പൊളിയുന്നു. മന്ത്രിമാരുടെ വിദേശ യാത്രകളിൽ പിആർ ഏജന്റിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മുൻ അംബാസിഡറും, നയതന്ത്ര വിദഗ്ധനുമായ കെപി ഫാബിയൻ.

വിസിറ്റിംഗ് വിസയിൽ പോയി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അനുമതി ഇല്ല. അങ്ങനെ ചെയ്താൽ ആ രാജ്യത്തിന്റെ ചട്ടം ലംഘിക്കലെന്നും, നടപടി ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കെപി ഫാബിയൻ കൈരളി ന്യൂസിനോട് വ്യക്തമാക്കി.

വിദേശരാജ്യത്തിലേക്ക് മന്ത്രിമാർ പോകുമ്പോൾ പോകുമ്പോൾ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിൽ ധനകാര്യ മന്ത്രാലയത്തിന്റെ സാങ്ഷൻ ലെറ്റർ വേണം. എന്നാൽ പിആർ ഏജന്റിനെ കൊണ്ടുപോകാൻ ധനകാര്യമന്ത്രാലയം അനുമതി നൽകില്ല.

പ്രതിനിധികളുടെ പേരുകൾ നൽകുമ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും എന്തിനാണ് പിആർ ഏജന്റ് എന്ന ചോദ്യം ഉണ്ടാകുമെന്നും ദീര്ഘകാലാം അംബാസിഡറായിരുന്ന നായതന്ത്ര വിദഗ്ധൻ കെപി ഫാബിയൻ കൈരളി ന്യൂസിനോട് പ്രതികരിച്ചു

അതേ സമയം മന്ത്രാലയത്തിന്റെ രേഖകൾ അനുസരിച്ചു സ്മിത മേനോന്റെ പേര് പ്രതിനിധി സംഘത്തിൽ ഇല്ല എന്നതാണ് വസ്തുത. ഇതോടെ വേറെ ഏതെങ്കിലും തരത്തിലാകാം ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഫാബിയൻ പ്രതികരിച്ചു. റിപ്പോർട്ടിങ്ങിനായാണ് പോയതെന്നാണ് വാദം. സ്മിത പോണോന് പോയതകട്ടെ വിസിറ്റിംഗ് വിസയിൽ.

എന്നാൽ വിസിറ്റിംഗ് വിസയിൽ പോയി ഒരിക്കലും റിപ്പോർട്ടിംഗ് നടത്താൻ കഴിയില്ലെന്നാണ് നയതന്ത്ര വിദഗ്ധനായ ഫാബിയൻ വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്താൽ ആ രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കൽ ആണെന്നും അനേഷണം നടത്തി നടപടി വരെ എടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശരാജ്യങ്ങളിൽ മന്ത്രിക്കൊപ്പം പോകാൻ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെ
സ്മിത മേനോൻ പ്രതിനിധി സംഘത്തിൽ കടന്നുകൂടിയെന്നത് ദുരൂഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here