സമരത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കൈയ്യടക്കാന്‍ കഴിയില്ല: സുപ്രീംകോടതി

പൊതുസ്ഥങ്ങള്‍ സമരത്തിന്റെ പേരില്‍ അനിശ്ചിതകാലത്തേക്ക് കൈയ്യടക്കാനാവില്ലെന്ന് സുപ്രീംകോടതി. ഷഹീന്‍ബാഗ് സമരത്തില്‍ വിധിപറയവെയാണ് സുപ്രീംകോടതിയുടെ പ്രതികരണം.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്. കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

നിയമനിര്‍മാണ സഭയാണ് സിഎഎ കൊണ്ടുന്നത് അതിന്റെ നിയമസാധുത ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും. ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഒരുമിച്ച് പോവണമെന്നും കോടതി നിരീക്ഷിച്ചു.

യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പൊതുഇടങ്ങള്‍ അനിശ്ചിതകാലത്തേക്ക് കൈയ്യടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ഇടങ്ങളിലാവണം ഇത്തരം സമരങ്ങളെന്നും കോടതി.

അങ്ങനെയല്ലാത്തവ അധികൃര്‍ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. ഷഹീന്‍ബാഗ് വിഷയത്തില്‍ സമൂഹമാധ്യമങ്ങള്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News