നിമിഷയുടെ പുരികമാണ് ഇന്നത്തെ താരം

വളരെ പെട്ടന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ വളര്‍ന്ന നിമിഷ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട, സ്റ്റാന്‍ഡ്അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. നാട്ടുമ്പുറത്തുകാരിയുടെ ശാലീനതയുള്ള
കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്താണ് നിമിഷ പ്രേക്ഷക ശ്രദ്ധ നേടിയത്.

കഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കാറുള്ള നിമിഷ വളരെ കുറച്ച് മേ്ക്കപ്പ് മാത്രമാണ് ഉപയോഗിക്കാറുള്ളത്. ജീവിതത്തിലും മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന നിമിഷയുടെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ മേക്കപ്പൊന്നും കൂടാതെയുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇടതൂര്‍ന്ന തന്റെ പുരികക്കൊടികളാണ് ചിത്രത്തിന്റെ പ്രത്യേകത. യൂണിബ്രോയെന്നാണ് നിമിഷ പുരികത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്. വൗ ബ്രോ എന്നാണ് ദിവ്യ പ്രഭയുടെ കമന്റ്.

View this post on Instagram

Unibrow ❤️

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News