സ്വര്‍ണക്കടത്ത് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ വാദം കേള്‍ക്കും

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സരിത്ത്, സന്ദീപ് എന്നിവരെ മാത്രം പ്രതിചേര്‍ത്തുള്ള ആദ്യ ഘട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് നിയമം നിലനില്‍ക്കുമെന്ന് കണ്ടെത്തിയതായി 303 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

മറ്റു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ്. നേരത്തെ സ്വ്പ്‌നയ്‌ക്കെതിരെ കസ്റ്റംസ് ചുമത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ ജാമ്യം ലഭിച്ചിരുന്നു.

സമാനമായ രീതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറുപത് ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ സ്വപ്‌നയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ മറ്റന്നാള്‍ വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മറ്റന്നാളത്തേക്ക മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News