രാജേഷ് പിള്ളയുടെ പിറന്നാൾ ദിവസം ചാക്കോച്ചന്റെ ഓർമ്മ പുതുക്കൽ

സംവിധായകന്‍ രാജേഷ് പിള്ളയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. രാജേഷ് പിള്ളയുടെ പിറന്നാള്‍ ദിനത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈകാരികമായ കുറിപ്പ് വൈറലാകുന്നത്. ‘പ്രിയപ്പെട്ട പിള്ളേച്ചന് സ്വര്‍ഗ്ഗത്തില്‍ പിറന്നാള്‍ ആശംസകള്‍’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.

😌😌😌Happy birthday in the Heavens dear Pillaichan😌😌😌

Posted by Kunchacko Boban on Tuesday, 6 October 2020

2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയാണ് രാജേഷ് പിള്ള ആദ്യം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നല്‍കിയിരുന്നില്ല. എന്നാല്‍ 6 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ട്രാഫിക്കുമായി ശക്തമായ തിരിച്ചുവരവിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ചു. മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷന്‍ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ചിത്രമാണ് 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക്.

രാജേഷ് പിള്ളയുടെ ആദ്യ ചിത്രം മുതല്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും ഒപ്പമുണ്ടായിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, വേട്ട എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചു.

അവസാനമായി ചെയ്ത ചിത്രം വേട്ട റിലീസ് ചെയ്തതിന് അടുത്ത ദിവസമായിരുന്നു മരണം സംഭവിച്ചത്. ലിവര്‍ സീറോസിസ് മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നപ്പോഴും സജീവമായി സിനിമരംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News