വൈക്കം വിജയലക്ഷ്മിയ്ക്ക് ഇന്ന് പിറന്നാൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്‌ഷ്മിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്.കാഴ്ചകളുടെ ലോകം അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറച്ച വിജയലക്ഷമി പ്രിയപ്പെട്ടവർക്കെല്ലാം വിജിയാണ്.

ശാസ്ത്രീയസംഗീതത്തിന്റെ കരുത്തിൽ വിജയലക്ഷ്മി വളർന്നതിന് നന്മൾ സാക്ഷികളാണ്.ശാസ്ത്രീയ സംഗീതത്തിനൊപ്പം ചലച്ചിത്ര ലോകത്തേയ്ക്കും വിജയലക്ഷ്മി ചുവടുകൾ ഉറപ്പിച്ചു.
പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാനുള്ളതല്ല പെണ്ണിന്റെ മനസ്സെന്ന് തന്റെ പ്രവർത്തികളിലൂടെ കാട്ടിക്കൊടുത്താണ് വിജയലക്ഷ്മി മുന്നേറിയത്.

വാർത്തകളിൽ എന്നും വിജയലക്ഷ്മി നിറഞ്ഞു നിൽക്കാറുണ്ട്. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചു. വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ നേടിയ ഇടം…അങ്ങനെ വാർത്തകളിൽ വിജയലക്ഷ്മി നിറഞ്ഞുനിന്നിരുന്നു. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News