അബ്ദുള്ളക്കുട്ടിയെ അവഗണിച്ച് ബിജെപി സംസ്ഥാന നേതൃത്വം; ദേശീയ ഉപാധ്യക്ഷനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളില്ല

ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി മാരാര്‍ജി ഭവനിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിക്ക് അവഗണന. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ആരും അബ്ദ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ എത്തിയില്ല.

ദേശീയ നേതൃപദവിയിലേക്ക് മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്ന് സൂചന.

ദേശീയ ഉപാദ്യക്ഷനായതിനു ശേഷം ആദ്യമായാണ് എ.പി അബ്ദ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തുന്നത്.

എന്നാല്‍ അബ്ദ്ദുള്ള ക്കുട്ടിയെ സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ആരും ഉണ്ടായില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുതിര്‍ന്ന നേതാവായ കുമ്മനും രാജശേഖരനും സ്വീകരണത്തില്‍ നിന്നും വിട്ടു നിന്നു.

ജില്ല അധ്യക്ഷന്‍ വി.വി രാജേഷും സ്വീകരണത്തിനെത്തിയില്ല. എസ്. സുരേഷും വി.ടി രമയും മാത്രമാണ് അബ്ദ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അബ്ദ്ദുള്ളക്കുട്ടി മറുപടിയും പറഞ്ഞില്ല.

അബ്ദ്ദുള്ളക്കുട്ടിയെ ദേശീയ ഉപാദ്യക്ഷനാക്കിയതില്‍ ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തി ഉണ്ടായിരുന്നു. ദേശീയ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

സുരേന്ദ്രനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അബ്ദ്ുള്ളക്കുട്ടിയോടുള്ള എതിര്‍പ്പാണ് സ്വീകരണത്തില്‍ നിന്നും വിട്ടുനിന്നതിലൂടെ മറ നീക്കി പുറത്തു വന്നിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here