കല്ലറയിൽ ക്രിമിനൽകേസിലെ പ്രതിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കല്ലറയിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തെരുവുനായ മനുഷ്യന്‍റെ കാൽ കടിച്ചുകൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽകേസിലെ പ്രതിയും കല്ലറ പരയ്ക്കാട് സ്വദേശിയുമായ ഷിബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 9.30ന് കല്ലറ പുലിപ്പാറയിലാണ് തെരുവുനായ മനുഷ്യന്‍റെ കാലും കടിച്ച്കൊണ്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ദയിൽപെടുന്നത്.തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ്.

തൊട്ടടുത്തുള്ള പരയ്ക്കാട് കോളന്നിയിൽ കത്തികരിഞ്ഞ നിലയിൽ മൃദദേഹം കണ്ടെത്തുന്നത്.നിരവധി ക്രിമിനൽകേസിലെ പ്രതിയും പരയ്ക്കാട് സ്വദേശിയുമായ കരിംപുലി ഷിബുഎന്ന ഷിബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം ഉണ്ട്. തിങ്കളാഴ്ച്ച രാത്രി മരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇന്നലെ ആരും ഷിബുവിനെ കണ്ടിട്ടില്ലെന്നും.ദിവസവും ഷിബു ഉൾപ്പെടെ 3 സുഹൃത്തുകൾ മദ്യപിക്കാൻ വരുന്ന പതിവ് ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

പരക്യട് കോളനിയിൽ 5 വീടുകൾ ആണ് ഉള്ളത്.ഷിബു മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവനെ പേടിച്ചാണ് ഇവൻ്റെ ഷിബു ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ജയിൽ മോചിതനായിട്ട് ഒരു മാസമായതെയുള്ളു.
നേരെത്തെ പീഡനം,കൊലപാതകം,ഗുണ്ടാ കേസുകൾ എന്നിവ ഇയ്യാൾക്കെതിരെയുണ്ട്. കൊലപാതകമണ് എന്നാണ് നാട്ടുക്കാർ പറയുന്നത് പാങ്ങോട് CI സുനീഷിന്‍റെ നേതൃത്വ ത്തിൽ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News