കൊച്ചി മെട്രോ; ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി കോൺടാക്ട് ലെസ് ഇ- ടിക്കറ്റ് സംവിധാനം

യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കോണ്‍ടാക്ട്‌ലെസ് സംവിധാനം ഏര്‍പ്പെടുത്തി് കൊച്ചി മെട്രോ. ജീവനക്കാരും ഇടപാടുകാരും തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതാണ് സംവിധാനം.

ഇതിനായി പ്രത്യേക ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന മെട്രോ സേവനങ്ങള്‍ ്ടിത്തിടെയാണ് പുനരാരംഭിച്ചത്.

കൊച്ചി മെട്രോയുടെ കൊച്ചി1 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇനി യാത്രക്കാര്‍ക്ക് ടിക്കറ്റ് ജനറേറ്റ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് ഇ-ടിക്കറ്റുകള്‍ എടുക്കാന്‍ ആകുക. കൊച്ചി1കാര്‍ഡ് ഉപയോഗിച്ചുള്ള ക്യാഷ്‌ലെസ് പെയ്‌മെന്റ് സംവിധാനം നേരത്തെ നിര്‍ത്താലാക്കിയിരുന്നു.

എന്നാല്‍ കാര്‍ഡ് ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും പുതിയ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആകും. കൊവിഡ് പശ്ചാത്തലത്തില്‍ കോണ്‍ടാക്ട്‌ലെസ് പണം ഇടപാടുകള്‍ മാത്രം ആണ് പ്രോത്സാഹിപ്പിയ്ക്കുക എന്ന് എന്ന് കൊച്ചി മെട്രോ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.

കൊച്ചി1 സംവിധാനത്തിലൂടെ ടിക്കറ്റ് എടുക്കുന്നത് എങ്ങനെ?

കൊച്ചി1 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. കൊച്ചി മെട്രോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഏതു സ്റ്റേഷനില്‍ നിന്നാണ് കയറിയത് എന്നും എവിടെയാണ് ഇറങ്ങേണ്ടത് എന്നും നല്‍കുക.

ബുക്ക് നൗ എന്നതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ ഒന്നൂടെ പരിശോധിച്ച് പേ എന്നതില്‍ ക്ലിക്ക് ചെയ്യുക. കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്ക് വാലറ്റില്‍ നിന്നും കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം നല്‍കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News