കൊവിഡ് ജലദോഷപ്പനിപോലെയെന്ന് ട്രംപ്; ‘തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റ്’ പിന്‍വലിക്കുന്നുവെന്ന് ട്വിറ്റര്‍

കൊവിഡ്-19 നെ കുറിച്ച് നിരന്തരമായി യുക്തിരഹിതമായ പ്രസ്ഥാവനകള്‍ നടത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.

രോഗവ്യാപനം തടയുന്നതില്‍ ട്രംപ് ഭരണകൂടം സ്വീകരിച്ച നിരുത്തരവാദപരമായ നടപടികളാണ് ആരോഗ്യമേഖല അത്രമേല്‍ മെച്ചപ്പെട്ടതായിട്ടും അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നതിലേക്ക് നയിച്ചതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ട്രംപ് പലപ്പോഴും പൊതുവേദികളിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ട്രംപ് പങ്കെടുത്തിരുന്നത്.

കൊവിഡ് മുക്തനായി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ഉടനെ ട്രംപ് മാസ്‌ക് ഊരിമാറ്റുകയും ഫോട്ടയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടു.

ഇതിന് പിന്നാലെയാണ് കൊവിഡിനെ നിസാരവല്‍ക്കരിക്കുന്ന ട്വീറ്റുമായി ട്രംപ് രംഗത്തെത്തിയത്. രാജ്യത്ത് ജലദോഷപ്പനി ബാധിച്ചും വര്‍ഷാവര്‍ഷം നിരവധിപേര്‍ മരിക്കുന്നുണ്ട് അതികൊണ്ട് നമ്മള്‍ രാജ്യം അടച്ചിടുകയാണോ ചെയ്യുന്നത് അതിനോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശീലിക്കുന്നു അതാണ് അത്രയേ കൊവിഡിന്റെ കാര്യത്തിലും ചെയ്യാനുള്ളുവെന്നാണ് ട്രംപിന്റെ ട്വീറ്റ്.

പ്രതികരണം തെറ്റിദ്ധാരണ പരത്തുന്നതും ട്വിറ്ററിന്റെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും കാണിച്ചാണ് ട്വിറ്റര്‍ ട്വീറ്റ് പിന്‍വലിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News