ബിജെപി ഭാരവാഹി പട്ടികയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

ബിജെപി ദേശീയ ഭാരവാഹി പുനഃസംഘടനയില്‍ സംസ്ഥാനത്തികത്തും പുറത്തും പ്രതിഷേധം പുകയുന്നതിനിടെ ഭാരവാഹി പട്ടികയെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്.

പുനഃസംഘടനയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ കടുത്ത എതിര്‍പ്പിലാണ് ഒരു വിഭാഗം.

ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയുടെ സ്വീകരണ യോഗത്തില്‍ നിന്ന് പോലും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു.

‘വേളൂര്‍ കൃഷ്ണന്‍ കുട്ടി പറഞ്ഞതാണ് – കോട്ടയത്ത് നിരയായി മുറികളുള്ള ഒരു കെട്ടിടം.
ഒരു മുറിയുടെ ബോര്‍ഡ് – ഡോ. മാത്യു ജേക്കബ് ങആആട ങഉ എഞഇട..
അടുത്ത മുറിയുടെ ബോര്‍ഡ് – ഗോതമ്പ് പൊടിച്ചു കൊടുക്കപ്പെടും!
ഇതുപോലെയാണ് ബിജെപി ദേശീയ വക്താക്കള്‍.
ഒന്ന് സംപിത് പത്ര. അടുത്തത് ടോം വടക്കന്‍!’ എന്നാണ് ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ബിജെപിയുടെ ബൗദ്ധിക വിഭാഗം സംസ്ഥാന കണ്‍വീനറാണ് ടിജി ടിജി മോഹന്‍ദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News