ചിരുവിന്റെ സഹോദരന് ഹൃദയത്തില്‍ തൊടുന്ന പിറന്നാള്‍ ആശംസകളുമായി മേഘ്‌ന രാജ്

ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേഘ്‌ന രാജ്. ചിരുവിനെ പോലെ ചിരിച്ചുകൊണ്ടേയിരിക്കൂവെന്നായിരുന്നു പ്രിയ സഹോദരന് ആശംസകള്‍ നേര്‍ന്ന് മേഘ്‌ന പറഞ്ഞത്.

‘എന്റെ ബര്‍ത്ത്‌ഡേ ബോയി, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ.’മേഘ്‌ന കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങിനിടെ എല്ലാക്കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ് സര്‍ജയായിരുന്നു.

സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ എത്തിയിരുന്നു.

ചിരുവിന്റെ ഫോട്ടോ കാണുമ്പോഴെല്ലാം ധ്രുവ വികാരധീനനാവാറുണ്ട്. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ പോയപ്പോഴും താരം വികാരഭരിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News