കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിനെതിരായ ഒരു വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടുനിന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

‘നമുക്ക് വാക്‌സിനുകള്‍ വേണം. ഈ വര്‍ഷം അവസാനത്തോടെ നമുക്ക് ഒരു വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്’- ടെഡ്രോസ് അദാനോം പറഞ്ഞു.

അടുത്ത വര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ലോകത്ത് പരീക്ഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ നിലവില്‍ ഒന്‍പത് വാക്‌സിനുകളാണ് നില്‍ക്കുന്നത്.

അതേസമയം, ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ലോകത്ത് പത്തിലൊരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടുവെന്നാണ് കണക്കാക്കുന്നതെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News