കൊവിഡ് എല്ലാവർക്കും വരും: വന്നു പോകട്ടെ എന്ന് പറയുന്നവരാണോ നിങ്ങൾ ?

കൊവിഡിലെ കുറഞ്ഞ മരണ നിരക്കും ,രോഗബാധ  വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്ന്  ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഡോ മുഹമ്മദ് അഷീൽ പ്രധാനപ്പെട്ട നാല് കാര്യങ്ങൾ പറയുന്നു.

1 .മരണ നിരക്ക് വളരെ കുറവ് ആണ് ?

മരണ നിരക്ക് വളരെ കുറവ്എന്നതുകൊണ്ട് രോഗത്തെ നിസ്സാരമായി തള്ളുന്നുണ്ട്. ഒരു കോടിയുടെ ഒരു ശതമാനം എന്നത് ഒരു ലക്ഷമാണ് എന്ന് ഓർക്കുക. രോഗവ്യാപനം കൂടും തോറും മരണസാധ്യത കൂടിക്കൊണ്ടിരിക്കും . മറ്റു പല വികസിതരാജ്യങ്ങളിലും രോഗവ്യാപനം കൂടിയപ്പോൾ മരണ നിരക്ക്   ഒരു ശതമാനത്തിൽ നിന്നില്ല എന്നത്  അറിഞ്ഞിരിക്കണം . സ്വീഡനിലും , ഇറ്റലിയിലും പതിനാല് ശതമാനം വരെ മരണ നിരക്ക് രേഖപ്പെടുത്തിയിരുന്നു.

2 .യുവാക്കളിൽ കൊവിഡ് പ്രശ്നമൊന്നും ഉണ്ടാക്കില്ല ? 
വളരെ തെറ്റായ അറിവ് ആണ് .നമ്മുടെ കേരളത്തിൽ പ്രമേഹം , ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ ജനിതകരോഗങ്ങൾ ഉള്ളവരുടെ സാന്ദ്രത കൂടിയ നാടാണ്. കണക്കു പരിശോദിക്കുമ്പോൾ  എഴുപതു ശതമാനം ആളുകൾ അറുപതു വയസിനുമുകളിലാണ് . എന്നാൽ ബാക്കി മുപ്പതു ശതമാനത്തിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട് . കൊച്ചു കുട്ടികൾ അടക്കം മരണപ്പെട്ടിട്ടുണ്ട് . മറ്റു പല രാജ്യങ്ങളിലും രോഗവ്യാപനം കൂടിയപ്പോൾ ചെറുപ്പക്കാർ മരണപ്പെട്ടു എന്നറിയുക .
3. കൊവിഡ് വന്നു പോകട്ടെ  രോഗപ്രതിരോധശേഷി ലഭിക്കും ?
തെറ്റായ വിശ്വസമാണത് .ICMR  പറയുന്നതനുസരിച്ച് കേരളത്തിൽ 15  ശതമാനത്തിൽ താഴെയാണ് രോഗം വന്നിട്ടുളളത് .ഇത്തരത്തിൽ രോഗപ്രതിരോധശേഷി തേടി പോയ എല്ലാവര്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായത്. UK ,പിന്നീട് സ്വീഡനും അത് നേരിട്ടതാണ്. അതിനാൽ രോഗവ്യാപനം കുറയ്ക്കണം .
4 .കൊവിഡ് വന്നാൽ വെറുതെ അങ്ങ് പോകില്ല?
കൊവിഡിന് ശേഷവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കും.അത് കുട്ടികളിൽ മുതൽ മുതിർന്നവരിലും ഉണ്ടാകാം . തലവേദന മുതൽ ഹൃയസംബന്ധമായ അസുഖങ്ങൾ വരെ വരാം. അതിനാൽ കൊവിഡ് വന്നു അങ്ങ് പൊയ്ക്കൊള്ളും എന്ന് നിസ്സാരവൽക്കരിക്കരുത്. അകലം പാലിക്കുക , കൈകൾ വൃത്തിയാക്കുക  , മാസ്ക് ധരിക്കുക . ജീവന്റെ വിലയുള്ള ജാഗ്രത.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News