പാളയം മാര്‍ക്കറ്റ് തുറന്നു:ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ മാര്‍ക്കറ്റിലേയ്ക്ക് കയറ്റുന്നത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാര്‍ക്കറ്റ് തുറന്നു.സെപ്റ്റംബര്‍ 23 ന് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാളയം മാര്‍ക്കറ്റ് അടച്ചത്. കഴിഞ്ഞയാഴ്ച്ച വീണ്ടും പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 31 ആയി. രോഗവ്യാപനതോത് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് തുറക്കാനുള്ള തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ കച്ചവടക്കാര്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേയ്ക്ക് പ്രവേശനമുള്ളൂ.

ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ മാര്‍ക്കറ്റിലേയ്ക്ക് കയറ്റുന്നത്. കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ കച്ചവടക്കാര്‍, തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേയ്ക്ക് പ്രവേശനമുള്ളൂ. ഇവര്‍ക്ക് കോര്‍പ്പറേഷന്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News