കുരുന്നുകള്‍ക്കൊപ്പം ചിരിയോടെ പിണറായി; ‘മാധ്യമങ്ങള്‍ പഠിപ്പിച്ച പിണറായി’ ഇതല്ലെന്ന് സോഷ്യല്‍ മീഡിയ

കുരുന്നുകള്‍ക്കൊപ്പം ചിരിയോടെ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പങ്കുവച്ച് പി.എ.മുഹമ്മദ് റിയാസ്. രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം നിറ ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

‘മാധ്യമങ്ങള്‍ പഠിപ്പിച്ച പിണറായി’ ഇതല്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ കമന്റുകളിലൂടെ പറയുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ചിത്രം ഏറെ ഇഷ്ടത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇടം നേടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News