സംസ്ഥാനത്ത് പതിനായിരം കടന്ന് പ്രതിദിന രോഗബാധ; സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിക്കുന്നവര്‍ സ്വയം കബളിപ്പിക്കപ്പെടുന്നുവെന്നും ഡോക്ടര്‍ അഷീല്‍

സംസ്ഥാനത്ത് കൊവിഡ് ബാധ കൂടുതല്‍ ഗുരുതരമായ സ്ഥിതിഗതികളിലേക്ക് നീങ്ങുന്നതായാണ് സംസ്ഥാനത്തെ പുതിയ കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗബാധ പതിനായിരത്തിലേറെ റിപ്പോര്‍ട്ട് ചെയ്തത്. നാലുജില്ലകളില്‍ ഇന്ന് ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിലാണ് എറ്റവും കൂടുതല്‍ രോഗബാധ. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഇന്നത്തെ കണക്കെന്നും നിബന്ധനകള്‍ ലംഘിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചും ഇപ്പോഴും പ്രവര്‍ത്തിക്കുന്നവര്‍ മനസിലാക്കേണ്ടത് സര്‍ക്കാര്‍ സംവിധാനത്തെ മാത്രമല്ല അങ്ങനെയുള്ളവര്‍ സ്വയം കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറയണമെന്നും ഡോക്ടര്‍ അഷീല്‍ പറഞ്ഞു

ജില്ലതിരിച്ചുള്ള കൊവിഡ് കണക്കുകള്‍

കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here