സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2008മുതല്‍ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവര്‍ത്തിച്ചത്. 2013മുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് നാഗാലാന്റ് ഗവര്‍ണര്‍ ആയിരുന്നു.

2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീസ് മേധാവിയായും പ്രവര്‍ത്തിച്ചുണ്ട്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News